Film News

ബോളിവുഡിനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജപുതിന്റെ മരണം, മുംബൈയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത് മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുജോലിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ബാന്ദ്രയിലെ സുഷാന്തിന്റെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന നോവലിന്റെ ചലച്ചിത്ര രൂപമായ കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സുശാന്ത് സിംഗ് രജപുത് സിനിമയിലെത്തിയത്. പികെ എന്ന സിനിമയിലെ സര്‍ഫറാസ് യൂസഫ് എന്ന കഥാപാത്രവും ശുദ്ധ് ദേശി റൊമാന്‍സിലെ രഘുറാം എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നല്‍കിയത്. ധോണിയുടെ വേഷത്തിലാണ് സുഷാന്ത് എത്തിയത്.

അഭിഷേക് കപൂറിന്റെ കേദാര്‍ നാദിലും നിതീഷ് തിവാരിയുടെ ചിച്ചോരെയിലും സുശാന്ത് പ്രധാന കഥാപാത്രമായിരുന്നു.

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

SCROLL FOR NEXT