Film News

മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്കെതിരെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും; ഇതാണോ സാക്ഷര കേരളമെന്ന് ചോദ്യം

ശരീരഭാരം കുറച്ച അനുഭവം വിവരിച്ചുകൊണ്ട് വിസ്മയ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളും, അസഭ്യവര്‍ഷവും. ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയയുടെ പോസ്റ്റ്. ഇതിന് താഴെയാണ് തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ട്.

'കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടും, വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. മോശം കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തായ്‌ലന്‍ഡിലെ ആയോധനകലാ പരിശീലനത്തിലൂടെയായിരുന്നു വിസ്മയ 22 കിലോ ശരീരഭാരം കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനങ്ങള്‍ക്കായി ഇതിലും മികച്ച ഇടമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നും വിസ്മയ പറഞ്ഞിരുന്നു.

Body Shaming Comments Against Vismaya Mohanlal

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT