Film News

'സം​ഗീതത്തിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണിത്'; ആദ്യം മനസിലേക്ക് വന്നത് ഔസേപ്പച്ചനെയാണെന്ന് ബോബൻ സാമുവൽ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് മച്ചാന്റെ മാലാഖ .അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മച്ചാന്റെ മാലാഖയുടെ ആദ്യ ആലോചനകളിൽ തന്നെ സിനിമയിലെ സംഗീതത്തിന്റെ പ്രാധാന്യം മനസിലാക്കിയിരുന്നുവെന്നു സംവിധായകൻ ബോബൻ സാമുവേൽ. തുടർന്ന് മനസിലേക്ക് ആദ്യമെത്തിയ പേര് ഔസേപ്പച്ചൻ സാറിന്റേതാണെന്നും സംവിധായകൻ ദ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം ഫെബ്രുവരി 27 നു തീയേറ്ററുകളിൽ റിലീസ് ചെയ്തു .

സിനിമയിലെ മാലോകരെ എന്ന ഗാനം സുഷിൻ ശ്യാമാണ് ആലപിച്ചിരിക്കുന്നത്. കരിവള ചിന്നിയ ഒരാൾ എന്ന മെലഡി ട്രാക്ക് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും അഖില ആനന്ദും ചേർന്നാണ്. രമ്യ നമ്പീശനാണ് ചിത്രത്തിലെ മറ്റൊരു ഗാനമായ കറക്കം ട്രാക്ക് പാടിയിരിക്കുന്നത്

ബോബൻ സാമുവേൽ പറഞ്ഞത്

ഇതൊരു ഫീൽ ഗുഡ് സിനിമയായതുകൊണ്ട് സംഗീതത്തിന് വളരെ പ്രാധാന്യമുണ്ട്.അതിനു യോജിക്കുന്ന തരത്തിലുള്ള സംഗീത സംവിധായകനെ വേണമായിരുന്നു. ആദ്യം മനസിലേക്ക് എത്തിയത് ഔസേപ്പച്ചൻ സാറിനെയാണ്.ഔസേപ്പച്ചൻ സാറിന്റെ അടുത്തേക്ക് പോയെന്ന് കരുതി പഴയ കാലത്തെ പാട്ടുകൾ മാത്രമല്ല നമ്മുക്ക് അദ്ദേഹം നൽകുന്നത്. വളരെ അപ്പ് ടു ഡേറ്റ് ആയിട്ടുള്ള ആളാണ് അദ്ദേഹം. സുഷിൻ ശ്യാമിനെ കൊണ്ട് ഈ സിനിമയിൽ അദ്ദേഹം പാടിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് മേനോനാണ്, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, ട്രെയിലർ: ഡോൺ മാക്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT