Film News

നമിത പ്രമോദ് കേന്ദ്രകഥാപാത്രമാകുന്ന ‘അല്‍ മല്ലു’; പ്രവാസ ജീവിതവുമായി ബോബന്‍ സാമുവല്‍   

THE CUE

ബോബന്‍ സാമുവല്‍ നമിത പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന ചിത്രമാണ് അല്‍ മല്ലു. പ്രവാസിയായ ഒരു യുവതിയുടെ ജീവിത പ്രശ്‌നങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ പ്രിയദര്‍ശനാണ് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രം ഒരു നായിക കേന്ദ്രീകൃത സിനിമയാണ്. പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടുകളൊരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 10ന് റിലീസ് ചെയ്യും.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരനാണ് ഇതിന് മുന്‍പ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം. അല്‍ മല്ലുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT