Film News

9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രം, ബ്ലെസ്സിയുടെ പ്രതികരണം

മോഹന്‍ലാല്‍ ബ്ലെസ്സി കൂട്ടുകെട്ടില്‍ പിറന്ന 'തന്മാത്ര' പുറത്തിറങ്ങിയിട്ട് ഈ ഡിസംബര്‍ 16ന് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മോഹന്‍ലാല്‍ അള്‍ഷിമേഴ്‌സ് രോഗിയായി വേഷമിട്ട ചിത്രം താരത്തിന്റെ കരിയറില്‍ എടുത്തുപറയേണ്ട കഥാപാത്രങ്ങളിലൊന്നാണ്. അതുപോലെ തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയ മറ്റൊരു ചിത്രമാണ് ഇരുവരും അവസാനമായി ഒന്നിച്ച 'പ്രണയ'വും. 9 വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരും വീണ്ടുമൊന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മ്മാതാവ് രാജു മല്യത്ത് ആണ് ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതായി സൂചനകള്‍ നല്‍കിയത്. മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ സംസാരിക്കാറുണ്ട്. പക്ഷെ ഒരു പ്രൊജക്ടിലേക്ക് ചര്‍ച്ച കൃത്യമായി എത്തിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.

'തന്മാത്ര' ഇറങ്ങി 15 വര്‍ഷം പിന്നിടുന്നു എന്നതില്‍ വളരെ സന്തുഷ്ടനാണ്. രാവിലെ താന്‍ മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ബ്ലെസ്സി പറയുന്നു. 'ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമാണോ അടുത്ത സിനിമ എന്ന് ചോദിച്ചാല്‍ അത് പറയാന്‍ കഴിയില്ല. എന്റെ തൊഴില്‍ രീതി അല്പം വ്യത്യസ്ഥമാണ്. എന്തായാലും ആടുജീവിതത്തിനാണ് ഇപ്പോള്‍ മുന്‍ഗണന. അത് പൂര്‍ത്തിയാക്കുന്നതിനുളള ആലോചനയിലാണ് ഞാന്‍'. ബ്ലെസ്സി പറയുന്നു.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടസ്ഥാനമാക്കിയാണ് ബ്ലെസ്സിയുടെ 'ആടുജീവിതം' ഒരുങ്ങുന്നത്. ഒമാനി താരം ക്വാറന്റൈനിലായതും ജോര്‍ദാനില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായതും ചിത്രീകരണത്തെ ബാധിച്ചിരുന്നു. അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രം 'ബറോസ്' പ്രീ പ്രൊഡക്ഷനിലേക്ക് കടന്നതിനെ തുടര്‍ന്ന് വാദിറം ഷെഡ്യൂള്‍ ചിത്രീകരിച്ചത് കെ എസ് സുനില്‍ ആണ്.

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

SCROLL FOR NEXT