Film News

സ്വീകരിക്കപ്പെടാതെ പോയ ആ സിനിമയുടെ ആഘാതം പത്മരാജൻ സാറിന്റെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; ബ്ലെസി

ഞാൻ ​ഗന്ധർവ്വൻ എന്ന ചിത്രം വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയത് പത്മരാജനിൽ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ടെന്ന് സംവിധായകൻ ബ്ലെസി. സിനിമകൾ കൂടുതൽ ആൾക്കാർ തിയറ്ററിൽ സ്വീകരിക്കുക എന്നത് തന്നെയാണ് എല്ലവരുടെയും ആ​ഗ്രഹം.ഞാൻ ​ഗന്ധർവ്വൻ എന്ന സിനിമ വേണ്ട തരത്തിൽ സ്വീകരിക്കപ്പെടാതെ പോയതിന്റെ വലിയൊരു ആഘാതം അദ്ദേഹത്തിന്റെ മരണവുമായിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബ്ലെസി പറയുന്നു. അദ്ദേഹത്തിന് ആ ആ​ഘാതം താങ്ങാൻ‌ കഴിഞ്ഞിട്ടുണ്ടാവില്ല. ആടുജീവിതവും അത്തരത്തിൽ സ്വീകരിക്കപ്പെടാതെ പോയെങ്കിൽ എന്തു ചെയ്യുമെന്നായിരുന്നു എന്നാണ് താൻ ചിന്തിച്ചത് എന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറ‍ഞ്ഞു.

ബ്ലെസി പറഞ്ഞത്:

സിനിമകൾ കൂടുതൽ ആൾക്കാർ തിയറ്ററിൽ സ്വീകരിക്കുക എന്നത് തന്നെയാണ് എല്ലവരുടെയും ആ​ഗ്രഹം. സാറിനും അതുണ്ടായിരുന്നു. എനിക്ക് തോന്നുന്നു ഞാൻ ​ഗന്ധർവ്വൻ എന്ന സിനിമ വേണ്ട തരത്തിൽ സ്വീകരിക്കപ്പെടാതെ പോയതിന്റെ വലിയൊരു ആഘാതം അദ്ദേഹത്തിന്റെ മരണവുമായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹം ഒരുപാട് പ്രതീക്ഷയോട് കൂടി ചെയ്ത സിനിമയാണ് അത്. അതുണ്ടാക്കിയ ആഘാതം അദ്ദേ​ഹത്തിന് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ഫിലിം മേക്കേറിനും അടുത്ത സിനിമ ചെയ്യുമ്പോൾ ഇതാണ് സിനിമ എന്ന് വിശ്വസിച്ച് ചെയ്യുന്ന ഒരാൾക്ക് ഇത് താങ്ങുന്നതായിരിക്കില്ല പലപ്പോഴും. ഈ ഒരു സിനിമ ഇത്രയ്ക്ക് സ്വീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ എന്താകുമായിരുന്നു എന്നാണ് എന്റെ ഇപ്പോഴത്തെ ചിന്ത.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' മാറി. നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT