Film News

ചാഡ്വിക്ക് ബോസ്മാന് ട്രിബ്യൂട്ട്, 'ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോര്‍എവര്‍' ടീസര്‍

മാര്‍വല്‍ സ്റ്റുഡിയോസിന്റെ ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോര്‍എവര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 2018ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക് പാന്തറിന്റെ' സീക്വലാണ് ചിത്രം. റയാന്‍ കൂഗ്ലര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ബ്ലാക്ക് പാന്തര്‍ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച അന്തരിച്ച നടന്‍ ചാഡ്വിക്ക് ബോസ്മാനുള്ള ട്രിബ്യൂട്ട് കൂടിയാണ് ടീസര്‍. കൊളോണ്‍ കാന്‍സറിനെ തുടര്‍ന്ന് 2020ലാണ് താരം മരണപ്പെട്ടത്.

ബ്ലാക്ക് പാന്തറില്‍ പ്രധാന കഥാപാത്രങ്ങളായ ആഞ്ചല ബാസെറ്റ്, ദനായി ഗുരിര, ലെറ്റിഷ്യ റൈറ്റ്, ലുപിറ്റ ന്യോങ്കോ എന്നിവരെയും ടീസറില്‍ കാണിക്കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്തില്‍ അടുത്ത ബ്ലാക്ക് പാന്തറിന്റെ സൂചന നല്‍കുന്ന സീനുമുണ്ട്. 2022 നവംബര്‍ 11നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT