Film News

'ബ്ലാക്ക് പാന്തര്‍' താരം ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു

ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കുടലിലെ അര്‍ബുദബാധയെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2016ല്‍ സ്‌റ്റേജ് മൂന്നിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തില്‍ രോഗം കണ്ടു പിടിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് നാലാം സ്‌റ്റേജില്‍ എത്തിയതോടെയായിരുന്നു അന്ത്യം. ചാഡ്വിക് യഥാര്‍ത്ഥ പോരാളിയായിരുന്നുവെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ഷല്‍, ഡാ 5 ബ്ലഡ്‌സ്, മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം തുടങ്ങിയ ചിത്രങ്ങള്‍ കാന്‍സര്‍ ബാധിതനായിരിക്കെ അഭിനയിച്ചു. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളില്‍ അഭിനയിച്ചത്. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്നും കുടുംബം പറയുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT