Film News

അമീര്‍ ഖാന്‍ 'ഹിന്ദു വിരുദ്ധ' നടന്‍; പുതിയ പരസ്യത്തിനെതിരെ ബിജെപി

ബോളിവുഡ് താരം അമീര്‍ ഖാന്‍ ഹിന്ദു വിരുദ്ധ നടനാണെന്ന് കര്‍ണ്ണാടക ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്ഡെ. താരം അഭിനയിച്ച പുതിയ പരസ്യം ഹിന്ദുക്കള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പരാമര്‍ശം. തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ജനങ്ങളോട് ഉപദേശിക്കുന്ന സിയാറ്റ് ലിമിറ്റഡിന്റെ പരസ്യമാണ് വിവാദ പ്രസ്താവനക്ക് കാരണം.

പടക്കം പൊട്ടിക്കരുതെന്ന് പറയുന്നവര്‍ നിസ്‌ക്കാരത്തിന്റെ പേരില്‍ റോഡുകളില്‍ ഉണ്ടാവുന്ന പ്രശ്നവും പള്ളികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെ കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞ് അനന്ത്കുമാര്‍ ഹെഗ്ഡെ സിയാറ്റ് ലിമിറ്റഡിന്റെ എംഡിക്ക് കത്തയച്ചു.

''തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്‍ ജനങ്ങളോട് ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്നങ്ങളിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് കൈയ്യടി ആവശ്യമാണ്. എന്നാല്‍, റോഡുകളില്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതായത്, വെള്ളിയാഴ്ചകളില്‍ നിസ്‌ക്കാരത്തിന്റെ പേരിലും മുസ്ലീങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം.' എന്നാണ് കത്തില്‍ പറയുന്നത്.

പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കമ്പനിക്ക് വ്യക്തമായ ധാരണയുണ്ട്. കൂടാതെ നിങ്ങള്‍ ഹിന്ദു സമുദായത്തില്‍ പെട്ടതിനാല്‍ കാലങ്ങളായ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വിവേചനം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും. 'ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍' എന്ന സംഘം എപ്പോഴും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും എംപി അയച്ച കത്തില്‍ പറയുന്നു.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT