Film News

'ബിസ്മി സ്‌പെഷ്യല്‍', അഭിനയത്തിന്റെ പത്താം വര്‍ഷത്തില്‍ നിവിന്‍ പോളി ചിത്രം

സിനിമയിലെത്തി പത്താം വര്‍ഷം പിന്നിടുമ്പോള്‍ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നിവിന്‍ പോളി. നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തുന്ന 'ബിസ്മി സ്‌പെഷ്യല്‍' രാജേഷ് രവിയുടെ ആദ്യ സംവിധാന സംരംഭമാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. സനു വര്‍ഗീസ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. രാജേഷ് രവി, രാഹുല്‍ രമേശ്, സനു മജീദ് എന്നിവരാണ് തിരക്കഥ. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ പ്രത്യേക ദിവസത്തില്‍, പുതിയ സിനിമ പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിവിന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ബിസ്മി സ്‌പെഷ്യല്‍.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT