Film News

ബയോപ്പിക് ഓഫ് മില്യണ്‍ വുമണ്‍, ബേസിലും ദര്‍ശനയും ഒന്നിക്കുന്ന ജയ ജയ ജയ ജയ ഹേ ട്രെയ്‌ലര്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ജയ ,രാജേഷ് എന്നിവരുടെ ജീവിതത്തെച്ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മതം പറയേണ്ടി വന്ന ജയയുടെയും, കര്‍ക്കശക്കാരനായ ഭര്‍ത്താവായ രാജേഷിന്റെയും കഥയാണ് സിനിമ.

വളരെ ഗൗരവമേറിയ വിഷയങ്ങള്‍ സംസാരിക്കുന്ന എന്നാല്‍ ആക്ഷേപഹാസ്യ രൂപത്തില്‍ കഥ പറയുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. 'ബയോപിക് ഓഫ് മില്ല്യണ്‍ വുമണ്‍' എന്ന ടാഗ് ലൈനും സിനിമയിലുണ്ട്. ഭൂരിഭാഗം സ്ത്രീകള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാകും ജയ ജയ ജയ ജയ ഹേ എന്നാണ് സൂചന.

ഡിയര്‍ ഫ്രണ്ടിനു ശേഷം ബേസിലും ദര്‍ശനയും ഒന്നിക്കുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ. അന്താക്ഷരി എന്ന ത്രില്ലര്‍ സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത് .ചിയര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേശ് മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, മഞ്ജു പിള്ള , ആനന്ദ് മന്മഥന്‍ തുടങ്ങിയവര്‍ മ്റ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം -ബബ് ലു അജു, എഡിറ്റര്‍ -ജോണ്‍ കുട്ടി, സംഗീത സംവിധാനം- അങ്കിത് മേനോന്‍ , കോ റെറ്റര്‍- നാഷിദ് മുഹമ്മദ് ഫാനി ,കലാസംവിധാനം -ബാബു പിള്ള, മേക്കപ്പ്-സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT