Film News

50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്; ഇന്ധന വിലവർധവിനെ ട്രോളി ബിനീഷ് ബാസ്റ്റിൻ

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ വ്യത്യസ്തത രീതിയിലുള്ള പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് വിലവർധനെയ്ക്കെതിരെയുള്ള പ്രതിഷേധം ബിനീഷ് അവതരിപ്പിച്ചത് . ഫോട്ടോയ്ക്ക് താഴെ രസകരമായ ഒരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

'ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്', എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഇന്ധന വിലവര്‍ധനയെ പരിഹസിച്ചത്.
ബിനീഷ് ബാസ്റ്റിൻ

പെട്രോൾ, ഡീസൽ വില സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT