Film News

ഇത് സുനി, ബിജുമേനോന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി സത്യം പറഞ്ഞാ വിശ്വസിക്കുവോ?

THE CUE

സുനി, ബിജു മേനോന്റെ നാടന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍. സംവൃതാ സുനില്‍ നായികയായി തിരിച്ചെത്തുന്ന ചിത്രമാണിത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ജി പ്രജിത്താണ് സംവിധാനം ചെയ്യുന്നത്. സിനിമ ഹ്യൂമര്‍ പശ്ചാത്തലത്തിലാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ മാഹിയിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. സുനിയുടെ ഭാര്യ ഗീതയുടെ റോളിലാണ് സംവൃതാ സുനില്‍.

ക്ലീന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലാണ് സിനിമയെന്നറിയുന്നു. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവരാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം.

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും, ഷഹനാദ് ജലാല്‍ ക്യാമറയും. രക്ഷാധികാരി ബൈജുവിന് ശേഷം തനി നാട്ടിന്‍പുറത്തുകാരനായി ബിജു മേനോന്‍ എത്തുന്ന ചിത്രമായിരിക്കും സത്യം പറഞ്ഞാ വിശ്വസിക്കുവോ. ആദ്യ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷമൊരുക്കുന്ന രണ്ടാം ചിത്രവും മലബാര്‍ പശ്ചാത്തലത്തിലാണ് പ്രജിത്ത് ഒരുക്കുന്നത്.

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT