Film News

ഏത് പാട്ട്ടാ പാടുന്നേ?, രസികന്‍ ടീസറുമായി സത്യം പറഞ്ഞാ വിശ്വസിക്കുവോ 

THE CUE

വാര്‍ക്കപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, അവരുടെ നേതാവായി ബിജു മേനോന്റെ സുനി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ടീസര്‍ സിനിമയുടെ സ്വഭാവം പരിചയപ്പെടുത്തുന്നതാണ്. സംവൃതാ സുനില്‍ നായികയായി തിരിച്ചെത്തുന്ന ചിത്രവുമാണ്.

ഫാമിലി എന്റര്‍ടെയിനര്‍ സ്വഭാവത്തിലാണ് സിനിമ. നാട്ടിന്‍ പുറത്തുകാരനായ സുനിയായി ബിജു മേനോനും ഭാര്യ ഗീതയായി സംവൃതാ സുനിലും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. സുനിയുടെ ഭാര്യ ഗീതയുടെ റോളിലാണ് സംവൃതാ സുനില്‍.

ബിജിബാലാണ് പശ്ചാത്തല സംഗീതം. ഷാന്‍ റഹ്മാനും വിശ്വജിത്തുമാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും, ഷഹനാദ് ജലാല്‍ ക്യാമറയും. രക്ഷാധികാരി ബൈജുവിന് ശേഷം തനി നാട്ടിന്‍പുറത്തുകാരനായി ബിജു മേനോന്‍ എത്തുന്ന ചിത്രമായിരിക്കും സത്യം പറഞ്ഞാ വിശ്വസിക്കുവോ. ആദ്യ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷമൊരുക്കുന്ന രണ്ടാം ചിത്രവും മലബാര്‍ പശ്ചാത്തലത്തിലാണ് പ്രജിത്ത് ഒരുക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT