Film News

ബസില്‍ സ്ത്രീകളോട് മോശമായി പെരുമാറാറിയിരുന്നുവെന്ന് കമല്‍ഹാസനോട് ബിഗ് ബോസ് മത്സരാര്‍ഥി ; വിവാദത്തിനൊടുവില്‍ മാപ്പ് പറച്ചില്‍   

THE CUE

കോളേജ് പഠനകാലത്ത് ബസില്‍ സ്ത്രീകളോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ഥി ശരവണന്‍ മാപ്പു പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് ശരവണന്റെ മാപ്പു പറച്ചില്‍.

കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡിലായിരുന്നു ബസില്‍ യാത്ര ചെയ്യുമ്പോള്‍ മനപ്പുര്‍വ്വം സ്ത്രീകളെ മോശമായി സ്പര്‍ശിക്കാനായി വരുന്നവരെ കുറിച്ച് ഷോയുടെ അവതാരകനായ കമല്‍ഹാസന്‍ പറഞ്ഞത്. തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് ശരവണന്‍ പറയുകയായിരുന്നു. ശരവണന്റെ പരാമര്‍ശം കേട്ട് കയ്യടിക്കുകയും ചിരിക്കുകയുമായിരുന്നു പ്രേക്ഷകര്‍ ചെയ്തത്. കമല്‍ഹാസനും ചിരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ട്വിറ്ററില്‍ ഗായിക ചിന്മയി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

തുടര്‍ന്നാണ് ശരവണന്‍ മാപ്പു പറച്ചില്‍ നടത്തിയത്. പ്രേക്ഷകരോട് അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്നും പക്ഷേ അത് കട്ട് ചെയ്തുവെന്നും ശരവണന്‍ പറഞ്ഞു.

ചെറുപ്പത്തില്‍ ഞാന്‍ എന്ത് ചെയ്തുവോ അത് തെറ്റാണെന്ന് എല്ലാ യുവാക്കളും മനസ്സിലാക്കണം. അതുകൊണ്ടാണ് ഞാന്‍ അതിപ്പോള്‍ പറഞ്ഞത്. അത്തരം സ്വഭാവദൂഷ്യങ്ങള്‍ ശിക്ഷകളുണ്ട്. ഞാന്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുന്നു.
ശരവണന്‍

വിവാദത്തില്‍ കമല്‍ഹാസന്‍ സംഭവം സര്‍ക്കാസത്തിലാണ് എടുത്തതാണെന്ന് ഔദ്യോഗിക വക്താവ് മറുപടി നല്‍കിയിരിക്കുന്നത്. പരുത്തിവീരന്‍, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ശരവണന്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT