Film News

ഒഫീഷ്യൽ റിലീസിന് മുമ്പ് 'സൂരറൈ പോട്ര്' ടെല​ഗ്രാമിൽ, സൂര്യ ആരാധകരുടെ പ്രതിഷേധം

ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരുന്ന സൂര്യ ചിത്രമാണ് 'സൂരറൈ പോട്ര്'. ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തി. എന്നാൽ സിനിമയുടെ ഔദ്യോ​ഗിക റിലീസിന് മുമ്പ് ടെല​ഗ്രാം ഉൾപ്പടെയുളള പൈറസി സൈറ്റുകളിലും ചിത്രമെത്തിയിരുന്നു. അടുത്തിടെ ആമസോണിൽ റിലീസ് ചെയ്ത 'പുത്തം പുതുകാലൈയ്', 'നിശബ്ദം', 'പെൻഗ്വിൻ' എന്നീ സിനിമകളും അനധികൃത വെബ്സൈറ്റുകളിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിയിരുന്നു. ഇതിനെതിരെ ആമസോൺ നൽകിയ പരാതിയിൽ പൈറസി സൈറ്റായ തമിഴ് റോക്കേഴ്സിനെ വിലക്കുകയും ചെയ്തു. എന്നാൽ ഇത്തവണയും റിലീസിന് മുമ്പ് തന്നെ ചിത്രം ലീക്കായതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യ ആരാധകർ.

സുധാ കൊങ്കരയാണ് 'സൂരറൈ പോട്ര്' സംവിധാനം. മാധവൻ പ്രധാന വേഷത്തിലെത്തിയ ' ഇരുതി സുട്ര് ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. അപർണ ബാലമുരളിയാണ് നായിക.

ജാക്കി ഷറോഫ്, മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റർടൈൻമെന്റ്‌സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT