Film News

അടുത്ത ഓണം നമ്മുടെ പാട്ട് ആയിരിക്കണം എന്നതായിരുന്നു നമ്മുടെ ആഗ്രഹം; ഓണം മൂഡിനെക്കുറിച്ച് ബിബിന്‍ കൃഷ്ണ

ഓണം മൂഡ് പാട്ട് ഒരുക്കിയതിനെക്കുറിച്ച് സാഹസം സിനിമയുടെ സംവിധായകൻ ബിബിൻ കൃഷ്ണ. റിലീസ് വരുന്നത് ഓണത്തിനോട് അടുത്ത് നിൽക്കുന്ന സമയത്ത് ആയിരിക്കും എന്ന് അറിയാമായിരുന്നു. ഒരു വെറൈറ്റി ഓണപ്പാട്ട് എന്നതായിരുന്നു അതിന്റെ ആദ്യത്തെ ബ്രീഫ് എന്നും ബിബിൻ കൃഷ്ണ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബിബിൻ കൃഷ്ണയുടെ വാക്കുകൾ

എഴുതാനും എക്സിക്യൂട്ട് ചെയ്യാനും കുറച്ചുകൂടി ബുദ്ധിമുട്ട് സാഹസം പോലൊരു സിനിമ തന്നെയാണ്. 21 ​ഗ്രാംസ് എന്നെ സംബന്ധിച്ചെടുത്തോളം കുറച്ചുകൂടി എളുപ്പമായിരുന്നു. നാളെ എന്ത് ചെയ്യണം എന്ന് ഇപ്പോൾ തന്നെ ആലോചിച്ച് തല പുണ്ണാക്കുന്ന ആളല്ല ഞാൻ. ചിലപ്പോൾ ഒരു ത്രില്ലറായിരിക്കാം, അല്ലെങ്കിൽ ഒരു എന്റർടൈനറായിരിക്കാം. ഞാൻ വേറൊരു ജോലി ചെയ്യുന്നുണ്ട്. അടുത്തൊരു കഥ പറയണം എന്ന് എനിക്ക് തോന്നുന്നിടത്താണ് എന്റെ ഴോണർ.

ഓണം മൂഡ് എന്ന പാട്ട് സത്യത്തിൽ പ്ലാൻഡ് ആയിരുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫിൽ ഓണത്തിന്റെ പ്രിപ്പറേഷൻസാണ്. സെക്കൻഡ് ഹാഫ് ഓണ ദിവസം നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, സിനിമയിൽ ഒരു ഓണപ്പാട്ട് വേണമെന്നും അത് നിലവിലുള്ള ഓണപ്പാട്ടുകൾ പോലെ ആകരുതെന്നും ഒരു ഡാൻസ് നമ്പർ തന്നെയാവണം എന്നും നേരത്തേ തീരുമാനിച്ചിരുന്നു. അപ്പൊത്തന്നെ അറിയാമായിരുന്നു, റിലീസ് വരുന്നത് ഓണത്തിനോട് അടുത്ത് നിൽക്കുന്ന സമയത്ത് ആയിരിക്കും എന്ന്. ആ വർഷത്തെ ഓണം നമ്മുടെ പാട്ട് ആയിരിക്കണം എന്നതായിരുന്നു നമ്മുടെ ആ​ഗ്രഹം. അങ്ങനെ പ്ലാൻ ചെയ്ത് തന്നെയാണ് ഓണം മൂഡ് ഉണ്ടാക്കുന്നത്.

'ജൂൺ പോയാൽ ജൂലൈ'; ഫുൾ വൈബ് ആയി മേനെ പയർ കിയാ വീഡിയോ ഗാനം

മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"

അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം

'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

SCROLL FOR NEXT