Film News

ഓണ്‍സൈറ്റിനായി ഓസ്ട്രേലിയയ്ക്ക് പോയപ്പോള്‍ സംഭവിച്ചതായിരുന്നു എന്‍റെ സിനിമ ജീവിതം: ബിബിന്‍ കൃഷ്ണ

മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുകയാണ് ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം. കോമഡി ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന സിനിമ തിയറ്ററിൽ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ തന്റെ സിനിമാ സ്വപ്നങ്ങൾ എവിടെ നിന്നും തുടങ്ങിയെന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് സംവിധായകൻ ബിബിൻ കൃഷ്ണ. ജോലിയുമായി ബന്ധപ്പെട്ട് ഓൺസൈറ്റിനായി ഓസ്ട്രേലിയയിലേക്ക് പോയപ്പോഴാണ് തന്റെ ആദ്യ സിനിമയിലേക്കുള്ള പാത തുറക്കുന്നതെന്നും ബിബിൻ പറഞ്ഞു.

ബിബിൻ കൃഷ്ണയുടെ വാക്കുകൾ

എന്റെ നാട് കോഴിക്കോടാണ്. വീടിനടുത്ത് ഓരേയൊരു തിയറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. അത് എന്റെ അച്ഛന്റെ ചേട്ടന്റെ ആയിരുന്നു. ചെറുപ്പത്തിൽ, വീട്ടുകാർ എല്ലാവരും കൂടി പുറത്തേക്ക് ഔട്ടിങ്ങിന് പോവുക എന്നാൽ, സിനിമ കാണാൻ പോവുക എന്നത് മാത്രമാണ്. ടിക്കറ്റൊന്നും എടുക്കേണ്ട, ബാൽക്കണിയിൽ ഫാമിലിയിലെ എല്ലാവരും കൂടെ ഇരുന്ന് സിനിമ കാണുമായിരുന്നു. അന്ന് ബാൽക്കണി ബോക്സ് എന്നാണ് പറയാറ്. അങ്ങനെ കണ്ടുകണ്ടാണ് സിനിമ ഇഷ്ടപ്പെടാൻ തുടങ്ങിയത്.

ഓർമ്മ വച്ച ശേഷം ഏറ്റവും കൂടുതൽ തവണ തിയറ്ററിൽ പോയി കണ്ട സിനിമ മിന്നാരം ആയിരിക്കും. ഞാന‍ും എന്റെ കസിനും ഉണ്ടാകും. ഞങ്ങൾ സ്കൂൾ വിട്ട് നേരെ തിയറ്ററിലേക്ക് ഓടും. ഞങ്ങളെ കണ്ടാൽ തന്നെ, അവിടുത്തെ ജോലിക്കാർ ബാൽക്കണിയിൽ ഏതെങ്കിലും സീറ്റിൽ കൊണ്ടുപോയി ഇരുത്തും. അഞ്ച് ദിവസവും ഞങ്ങൾ സിനിമയുടെ സെക്കൻഡ് ഹാഫ് കണ്ടു. ആറാം ദിവസം, സ്കൂൾ ഇല്ലാത്ത സമയത്ത്, എന്താണ് ഇതിന്റെ തുടക്കം എന്നറിയാൻ ആദ്യം മുതൽ കണ്ടിരുന്നു.

പിന്നീട് സിനിമ എന്ന മാധ്യമത്തിന് ഒരുപാട് മാറ്റങ്ങൾ വന്നു. അതെല്ലാം ഞാൻ വിറ്റ്നെസ് ചെയ്യുന്നുണ്ട്. പക്ഷെ, അപ്പൊഴൊന്നും അറിയില്ലായിരുന്നു, എന്താണ് എനിക്ക് വേണ്ടത് എന്ന്. എന്റെ മൂന്നാമത്തെ ഷോട്ട് ഫിലിമിന്റെ എഴുത്തിന്റെ സമയത്താണ് സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. ജോലി സംബന്ധമായി ഓൺസൈറ്റിൽ ഓസ്ട്രേലിയയിലേക്ക് പോകേണ്ട ആവശ്യം വന്നു. അവിടെ ചെയ്യാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപ്പോൾ ഷോട്ട് ഫിലിമിന്റെ കഥ ഡെവലപ്പ് ചെയ്തു. അതാണ് പിന്നീട് 21 ​ഗ്രാംസ് ആയി മാറിയത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT