Film News

സാഹസം പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പേടി അതായിരുന്നു: ബിബിന്‍ കൃഷ്ണ

തമാശ പറയുമ്പോൾ ഒരാൾ ചിരിച്ചതുകൊണ്ട് എല്ലാവരും ചിരിക്കണമെന്ന് നിർബന്ധമില്ലെന്നും കോമഡി സബ്ജക്ടീവാണ് എന്നും സംവിധായകൻ ബിബിൻ കൃഷ്ണ. തിയറ്ററിൽ ഓരോ ക്യാരക്ടേഴ്സിന്റെയും ഇൻട്രോയ്ക്ക് കിട്ടുന്ന കയ്യടികളിൽ ഭയങ്കര ഹാപ്പിയാണ്. കയ്യടികളില്ലാതെ ഏതൊരു ക്യാരക്ടറിന്റെയും ഇൻട്രോ പോയിട്ടില്ല എന്നും ബിബിൻ കൃഷ്ണ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബിബിൻ കൃഷ്ണയുടെ വാക്കുകൾ

തിയറ്ററിൽ ഓരോ ക്യാരക്ടേഴ്സിന്റെയും ഇൻട്രോയ്ക്ക് കിട്ടുന്ന കയ്യടികളിൽ ഭയങ്കര ഹാപ്പിയാണ്. കയ്യടികളില്ലാതെ ഏതൊരു ക്യാരക്ടറിന്റെയും ഇൻട്രോ പോയിട്ടില്ല. സീരിയസ് കാര്യങ്ങൾ പറയുന്നത് പോലെയല്ല കോമഡി, അത് വളരെ സബ്ജക്ടീവാണ്. നിങ്ങൾ ചിരിച്ചു എന്നുള്ളതുകൊണ്ട് ഞാൻ ചിരിക്കണം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. മലയാളികളുടെ മുന്നിലേക്കാണ് നമ്മൾ ഈ ഹ്യൂമർ വയ്ക്കുന്നത്. നമ്മുടെ പ്രേക്ഷകർ എല്ലാ കാര്യത്തിലും എക്സപോഷർ ഉള്ള ആളുകളാണ്. പാളിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്. പക്ഷെ ആദ്യ ഷോ തന്നെ നിറഞ്ഞ കയ്യടികളും ചിരികളുമായിരുന്നു. ഇനി അത് പ്രിവ്യു ഷോ ആയതുകൊണ്ട് ആയിരിക്കുമോ എന്ന് കരുതി രണ്ടുമൂന്ന് തിയറ്റർ വിസിറ്റ് കൂടി നടത്തി. അവിടെയും ഇതേ റെസ്പോൺസ് കണ്ടപ്പോൾ സന്തോഷമായി.

സിനിമയുടെ ക്ലൈമാക്സിൽ ചിരി മാറി കുറച്ച് കാര്യമാകുന്നുണ്ട്. അത് അത്തരത്തിൽ തന്നെ വേണമെന്ന് ഉറപ്പിച്ചതിന് ശേഷം ചെയ്തതാണ്. കാരണം, അങ്ങനെ അല്ലായിരുന്നെങ്കിൽ, സിനിമ മുഴുവൻ കോമഡി മാത്രമായിരിക്കും. പക്ഷെ, ഇപ്പോൾ അങ്ങനെയല്ല, ഒരു ഞെട്ടൽ കൂടി കൊടുക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അതാണ് സിനിമയുടെ ഹൈ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, ക്ലൈമാക്സിൽ ഒരുപാട് ആളുകൾ ആശ്ചര്യത്തോടെ വായ പൊത്തി പിടിച്ച് ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. അയ്യോ, അത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നുന്ന രീതിയിൽ വരണം എന്ന് പ്ലാൻ ചെയ്തതാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT