Film News

തിരിമാലി ഒരു കോമഡി സിനിമയല്ല, നല്ലൊരു ട്രാവല്‍ മൂവിയാണ്: ബിബിന്‍ ജോര്‍ജ്

തിരിമാലി പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സിനിമയല്ലെന്ന് നടന്‍ ബിബിന്‍ ജോര്‍ജ്. ഹ്യൂമര്‍ സിനിമയില്‍ ഉണ്ടെങ്കിലും ഇത് പ്രധാനമായും ഒരു ട്രാവല്‍ സിനിമയാണെന്നും ബിബിന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

'ഒരു പ്രത്യേക ആവശ്യത്തിന് സിനിമയിലെ മൂന്ന് കഥാപാത്രങ്ങള്‍ ഒരുമിച്ച് നേപ്പാളിലേക്ക് പോവുകയാണ്. അതിന് അപ്പുറം ഹിമാലയത്തിലേക്കുള്ള യാത്ര കൂടിയാണ് സിനിമ. എനിക്ക് എപ്പോഴും നമുക്ക് പറ്റില്ലെന്ന് ആളുകള്‍ വിചാരിക്കുന്നത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. തിരിമാലി ഒരു വലിയ ട്രാവല്‍ സിനിമയാണ്. ഹ്യൂമറിന് പ്രാധാന്യം ഉണ്ടെങ്കിലും വലിയ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു തമാശ സിനിമയല്ല ഇത്. നല്ലൊരു ട്രാവല്‍ സിനിമയാണ്. അതില്‍ അവസാനമൊരു കോര്‍ എലമെന്റ് ഉണ്ട്.', എന്നാണ് ബിബിന്‍ പറഞ്ഞത്.

ഇന്നസെന്റ്, സലീം കുമാര്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. ലിച്ചിയാണ് നായിക. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. സംഗീതം ശ്രീജിത്ത് ഇടവന. വിവേക് മുഴക്കുന്നാണ് ഗാനരചന. ജനുവരി 28നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT