Film News

ഭീഷ്മവര്‍ധന്‍ അല്ല മിഖായേല്‍, 'ഭീഷ്മപര്‍വ്വ'ത്തിലെ മമ്മൂട്ടിയുടെ ലുക്ക്

ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടു. ഭീഷ്മ വര്ധന്‍ എന്ന ഡോണ്‍ ആണ് മമ്മൂട്ടിയുടെ കഥാപാത്രം എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മിഖായേല്‍ എന്നാണ് കഥാപാത്രതിന്റെ പേര്. ഇതിന് മുമ്പ് പുറത്തുവിട്ട മമ്മൂട്ടിയുടെ പോസ്റ്ററില്‍ നിന്നും വ്യത്യസ്തമാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും ലുക്കുകള്‍ അടുത്തിടെയായി പുറത്തിറക്കിയിരുന്നു.

2022 ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമല്‍ നീരദാണ് ചിത്രത്തിന്റെ സംവിധാനം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT