Film News

ഭീഷ്മപർവം കൊച്ചിയിൽ ഷൂട്ട് തുടങ്ങി; സിനിമയുടെ സ്വിച്ച്‌ ഓൺ നിർവഹിച്ചത് നസ്രിയയും ജ്യോതിർമയിയും

മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്മ പർവത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. നസ്രിയയും ജ്യോതിർമയിയും ചേർന്ന് സിനിമയുടെ സ്വിച്ച്‌ ഓൺ നിർവഹിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത് 22ന് മമ്മൂട്ടി സെറ്റിൽ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

സുനില്‍ ബാബു പ്രൊഡക്ഷന്‍ ഡിസൈനും സമീറാ സനീഷ് കോസ്റ്റിയൂം ഡിസൈനിംഗും. തപസ് നായിക് സൗണ്ട് ഡിസൈന്‍. അജീഷ് ഓമനക്കുട്ടന്‍ പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പും സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫിയും. ഓള്‍ഡ് മൊങ്ക്‌സ് ആണ് ഡിസൈന്‍.

ലോക്ക് ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് ഭീഷ്മപര്‍വം. ജനുവരിയില്‍ വണ്‍ ക്ലൈമാക്‌സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നു. മുടിയും താടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മപര്‍വത്തില്‍. കൊച്ചി സ്ലാംഗിലാണ് മമ്മൂട്ടിയുടെ സംഭാഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്യാംഗ്‌സറ്റര്‍ സ്വഭാവമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭീഷ്മപര്‍വം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. രതീന ഷര്‍ഷാദിന്റെ ചിത്രം, സിബിഐ അഞ്ചാം ഭാഗം എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകള്‍. മാര്‍ച്ച് 4ന് റിലീസ് ചെയ്യുന്ന ദ പ്രീസ്റ്റ്, മാര്‍ച്ചില്‍ റിലീസ് പ്രതീക്ഷിക്കുന്ന വണ്‍ എന്നിവയാണ് വരാനിരിക്കുന്ന റിലീസുകള്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT