Film News

'ഭീഷ്മ പർവ്വം' കൊച്ചിയിൽ ഷൂട്ട് തുടങ്ങുന്നു; മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ റോളിൽ?

മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്മ പർവത്തിന്റെ ചിത്രീകരണം ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കുന്നതാണ് റിപ്പോർട്ട്. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാൽ ചിത്രീകരിക്കുവാനായിരുന്നു പ്ലാൻ. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ബിലാലിന്റെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഭീഷ്മപർവ്വതത്തിന്റെ പോസ്റ്റർ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. സിനിമയിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നത്. ബോളിവുഡ് നടന്മാരായ ഹൃഥ്വിക് റോഷൻ, രൺവീർ സിംഗ് തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹയർ സ്റ്റൈൽ സെറ്റ് ചെയ്തത്.

സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി സാറിനോട് മുടിയും താടിയും വളർത്താൻ അമൽ സർ ആവശ്യപ്പെട്ടിരുന്നു. ഒരു മാഫിയ ഗ്യാങ്സ്റ്റർ രൂപം ഉണ്ടാക്കണം. കൂടുതൽ നാടകീയമായും തോന്നണമെന്നു അമൽ നീരദ് ആവശ്യപ്പെട്ടതായി രോഹിത് ഭാസ്കർ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദേവദത്ത് ഷാജി, രവി ശങ്കർ, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന വിവരം പുറത്തുവന്നിട്ടില്ല. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ബിഗ് ബി മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വെല്ലുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT