Film News

'ആ നഷ്ടം അനുഭവിക്കും വരെ നിങ്ങള്‍ക്കത് മനസിലാവില്ല', ഭാവനയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

'നിങ്ങൾ കാരണം മറ്റൊരാൾക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ നിങ്ങൾക്കത് മനസിലാകില്ല', ശ്രദ്ധ നേടി നടി ഭാവനയുടെ ഇന്സ്റ്റ​ഗ്രാം പോസ്റ്റ്. സുഹൃത്തുക്കളായ ​മൃദുല മുരളി, ഗായിക സയനോര, ഷഫ്ന എന്നിവർ പോസ്റ്റിന് കമന്റുമായി എത്തി.

നിങ്ങൾ കാരണം മറ്റൊരാൾക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ നിങ്ങൾക്കത് മനസിലാകില്ല, അതിനാലാണ് ഞാനിവിടെ ഉള്ളത്- കർമ്മ
ഭാവന

'ശ്രീകൃഷ്ണ@ജിമെയില്‍.കോം' എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൈസൂരിലാണ് ചിത്രീകരണം നടക്കുന്നത്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകളൊരുക്കിയ സലാം ബാപ്പുവാണ് രചന. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. നിര്‍മ്മിച്ച് ശ്രീ സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന 'ശ്രീകൃഷ്ണ@ജിമെയില്‍.കോം' കന്നഡ ഹിറ്റ് മേക്കറായ നാഗശേഖര്‍ സംവിധാനം ചെയ്യുന്നു. സത്യ ഹെഗ്ഡെ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍.

പൃഥ്വിരാജ് നായകനായി ജിനു എബ്രഹാം സംവിധാനം ചെയ്ത 'ആദം ജോണ്‍' ആണ് മലയാളത്തില്‍ ഭാവന ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴ് സൂപ്പര്‍ഹിറ്റ് '96'ന്റെ കന്നഡ റീമേക്കായ '99'ല്‍ ഭാവന ആയിരുന്നു നായിക.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT