Film News

തങ്കത്തിന് ശേഷം ഭാവന സ്റ്റുഡിയോസ്, ​ഗിരീഷ് എ.ഡി ചിത്രവുമായി ദിലീഷും ശ്യാമും ഫഹദും

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. 'തണ്ണീർമത്തൻ ദിനങ്ങൾ' , 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്നത്. 'പാൽ തൂ ജാൻവർ', 'തങ്കം' എന്നീ പ്രൊജക്ടുകൾക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. നസ്ലിനും മമിതാ ബൈജുവുമാണ് പ്രധാന താരങ്ങൾ. 'അയാം കാതലൻ' ആണ് ​ഗിരീഷ് എഡിയുടെ സംവിധാനനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചത്

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ഞാനും ശ്യാമും ഫഹദും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രം. നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണ് . ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു .

നന്ദി

2018 -ൽ 'അള്ള് രാമേന്ദ്രൻ' എന്ന സിനിമയുടെ സഹരചയിതാവായാണ് എ.ഡി ഗിരീഷ് സിനിമാരംഗത്തെിയത്. സിനിമയിലെത്തുന്നതിന് മുമ്പ് ​ഗിരീഷ് എ.ഡി സംവിധാനം ചെയ്ത യശ്പാൽ, മൂക്കുത്തി, വിശുദ്ധ അംബ്രോസ് എന്നീ ഷോർട്ട് ഫിലിമുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സ്കൂൾ-കോളജ് പശ്ചാത്തലത്തിലാണ് ​ഗിരീഷ് എ.ഡിയുടെ ആദ്യ രണ്ട് സിനിമകളും.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT