Film News

'മരണങ്ങൾ ഇനിയും ഉണ്ടാകും' ; ത്രില്ലടിപ്പിച്ച് ഷാജി കൈലാസിന്റെ ഹണ്ട് ട്രെയ്‌ലർ

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെഡിക്കൽ ഫീൽഡിന്റെ പശ്ചാത്തലത്തിൽ ഒരു പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ആണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥയെഴുതുന്നത് നിഖില്‍ എസ് ആനന്ദാണ്.

2006 ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്. അതിഥി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഹണ്ട് ഒരു പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഒരിക്കലും ഈ സിനിമയെ ഹൊറര്‍ എന്ന് വിളിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ചില പേജുകളിലെല്ലാം ഇത് ഹൊറര്‍ സിനിമയാണെന്ന് കണ്ടിരുന്നു. എനിക്ക് ഹണ്ടിനെ ഹൊറര്‍ സിനിമ എന്ന് വിളിക്കാന്‍ താത്പര്യം ഇല്ലെന്നും തിരക്കഥാകൃത്ത് നിഖില്‍ എസ് ആനന്ദ് മുൻപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍. കലാസംവിധാനം - ബോബന്‍, മേക്കപ്പ് - പി വി ശങ്കര്‍, കോസ്റ്റ്യം ഡിസൈന്‍ - ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മനു സുധാകര്‍.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT