Film News

തിയറ്ററിൽ കൈവിട്ടു, ഒടിടിയിൽ ഹിറ്റടിച്ചു; മികച്ച പ്രേക്ഷക പ്രതിരണങ്ങൾ നേടി സൈജു കുറുപ്പിന്റെ 'ഭരതനാട്യം'

ഒടിടിയിൽ മികച്ച അഭിപ്രായം നേടി മുന്നേറി സൈജു കുറുപ്പിന്റെ 'ഭരതനാട്യം'. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഭരതനാട്യം'. ഓഗസ്റ്റ് 30ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്റർ റിലീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ സെപ്റ്റംബർ 27 ന് ഒടിടിയിൽ എത്തിയ ചിത്രം ഇപ്പോൾ‌ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മികച്ച എന്റർടെയ്നർ എന്ന വിശേഷണമാണ് പ്രേക്ഷകർ ചിത്രത്തിന് നൽകിയിരിക്കുന്നത്. മനോരമ മാക്സ്, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലായി ചിത്രം കാണാൻ സാധിക്കും.

ഒരു പ്രതീക്ഷയുമില്ലാതെ കണ്ട ചിത്രം വല്ലാതങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് പ്രേക്ഷകരിൽ ഒരാൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം ഒടിടിയിൽ നിന്നും മികച്ചൊരു സിനിമ കാണാൻ സാധിച്ചു എന്നും ഫീൽ ​ഗുഡ് ചിത്രമാണ് ഭരതനാട്യം എന്നുമാണ് പ്രേക്ഷകർ പങ്കുവച്ചിരിക്കുന്ന പ്രതികരണങ്ങൾ ഏറെയും ഒരു സാധാരണ കുടുംബത്തിലെ അഭിമാനികളായ ആളുകൾക്ക് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളും നർമ്മ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം. നായര്‍, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, സലിം ഹസ്സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് ആദ്യമായി നിർമിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകരുന്നു.എഡിറ്റിംഗ്- ഷഫീഖ് വി ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, കോസ്റ്റ്യൂംസ് ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്- ജസ്റ്റിന്‍ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സാംസണ്‍ സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആല്‍സിന്‍ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആര്‍ പ്രദീപ്, ദയ തരകന്‍ സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്‌സിംഗ്- വിപിന്‍ നായര്‍, വിഎഫ്എക്‌സ്- ജോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്.- കല്ലാര്‍ അനില്‍, ജോബി ജോണ്‍, പരസ്യകല- യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്, വാഴൂര്‍ ജോസ്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT