Bhagavan Dasante Ramarajyam  
Film News

ഇല്ലിത്തള്ള ടു രാമരാജ്യം; സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും, താരമൂല്യമല്ല അവർ നോക്കുന്നത്: റഷീദ് പറമ്പിൽ

പാട്ടുകളിലും ടീസറിലും ട്രെയിലറുകളിലുമെല്ലാം കളർ ഫുൾ ഫാന്റസി എന്റർടെയിനറെന്ന ഉറപ്പ് നൽകുന്നതായിരുന്നു ഭ​ഗവാൻ ദാസന്റെ രാമരാജ്യം. ജൂലൈ 21ന് റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ഭ​ഗവാൻ ദാസന്റെ രാമരാജ്യം തിയറ്ററുകളിലെത്തുകയാണ്. പാലക്കാടൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ സറ്റയർ സ്വഭാവത്തിലുള്ള ചിത്രമാണ് ഭ​ഗവാൻ ദാസന്റെ രാമരാജ്യമെന്ന് റഷീദ് പറമ്പിൽ പറയുന്നു.

Bhagavan Dasante Ramarajyam

ഒരു ബാലെ ട്രൂപ്പിന്റെ അന്തരീക്ഷത്തിലാണ് സിനിമയെന്ന് സംവിധായകൻ. രാമരാജ്യം എന്ന ബാലെയുമായാണ് ഈ സംഘത്തിന്റെ യാത്ര. ഇല്ലിത്തള്ള എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ഷോർട്ട് ഫിലിം ഒരുക്കിയ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവുമാണ് ഭ​ഗവാൻ ദാസന്റെ രാമരാജ്യം. ഫെബിൻ സിദ്ധാർത്ഥ് ആണ് തിരക്കഥ. 80കളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരുന്ന പ്രശസ്‌തമായ ബാലെ വീണ്ടും സ്റ്റേജുകളിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. വലിയ താരനിരയില്ലാതെ കഥാപാത്രത്തിന് യോജിക്കുന്ന അഭിനേതാക്കളെ കണ്ടെത്തുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ഫെബിൻ സിദ്ധാർത്ഥ്.

ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും നന്ദന രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയിലാണ്. വിഷ്ണു ശിവശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എഡിറ്റിംഗ്-കെ ആര്‍. മിഥുന്‍,ലിരിക്സ്-ജിജോയ് ജോര്‍ജ്ജ്,ഗണേഷ് മലയത്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രാജീവ് പിള്ളാ,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-രജീഷ് പത്താംകുളം, ആര്‍ട്ട് ഡയക്ടര്‍-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാര്‍,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ധിനില്‍ ബാബു,അസോസിയേറ്റ് ഡയറക്ടര്‍-വിശാല്‍ വിശ്വനാഥ്, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫൈനല്‍ മിക്‌സ്-ആശിഷ് ഇല്ലിക്കല്‍, മ്യൂസിക് മിക്‌സ്-കിഷന്‍ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകര്‍, മാര്‍ക്കറ്റിങ്-ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT