Film News

പൊളിറ്റിക്കൽ സറ്റയറുമായി അക്ഷയ് രാധാകൃഷ്ണൻ; 'ഭഗവാൻ ദാസന്റെ രാമരാജ്യം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഭഗവാൻ ദാസന്റെ രാമരാജ്യം' ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നിർമ്മിക്കുന്നത് റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിലാണ്.

ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി , നിയാസ് ബക്കർ, മാസ്റ്റർ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുൺ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന 'ഭഗവാൻ ദാസന്റെ രാമരാജ്യം' ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് മിഥുൻ കെ.ആർ., സംഗീത സംവിധാനം വിഷ്ണു ശിവശങ്കർ. ജിജോയ് ജോർജ്, ഗണേഷ് മലയത്ത് എന്നിവരുടെതാണ് വരികൾ, കലാസംവിധാനം സജി കോടനാട്, ചമയം നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിനാ ജബ്ബാർ, പ്രൊജക്റ്റ് ഡിസൈൻ രജീഷ് പത്തംകുളം, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, സംഘട്ടനം വിൻ വീരാ, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിനിൽ ബാബു, സഹസംവിധാനം വിശാൽ വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജീവ് പിള്ളത്ത്, വി.എഫ്.എക്‌സ്. ഫ്രെയിംസ് ഫാക്ടറി,

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT