Film News

ഇങ്ങനെ ചിരിപ്പിക്കുന്നതിന് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌കൊടുക്കണം; ജയ ജയ ജയ ജയ ഹേയെ പ്രശംസിച്ച് ബെന്യമിന്‍

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. അടുത്തകാലത്തതൊന്നും തിയ്യേറ്റര്‍ ഇങ്ങനെ ചിരിച്ചു മറിയുന്നത് കണ്ടിട്ടില്ലെന്നും ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം നല്‍കുമെന്നും ചോദിച്ചുകൊണ്ടുള്ള കുറിപ്പാണ് ബെന്യാമിന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സിനിമയിലെ ബേസിലിന്റെയും ദര്‍ശനയുടെയും പ്രകടനത്തെ പ്രശംസിച്ച ബെന്യാമിന്‍ സിനിമയിലെ ബേസിലിന്റെ അമ്മയുടെ കഥാപാത്രമാണ് ഏറ്റവും മികച്ചതെന്നും പോസ്റ്റില്‍ കുറിച്ചു.

'ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? എന്തായാലും തിയ്യേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍' എന്നാണ് ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ്.

മുദ്ദുഗൗ, അന്താക്ഷരി എന്നീ സിനിമകള്‍ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ വെള്ളിയാഴ്ച തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ജയ എന്ന നായികാ കഥാപാത്രം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും അവിടെയുണ്ടാകുന്ന ടോക്‌സിക് ജീവിതാനുഭവങ്ങളുമാണ് സിനിമയുടെ മുഖ്യ വിഷയം. ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയില്‍ ദമ്പതികളായാണ് ദര്‍ശനയും ബേസിലും എത്തുന്നത്. പാല്‍തു ജാന്‍വറിനു ശേഷം ബേസില്‍ നായകനായി എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിനീത്കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട് ആണ് ദര്‍ശനയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ കൂടെയായ വിപിന്‍ ദാസും മുഹമ്മദ് ഫാമിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് എഡിറ്റിങ്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT