Film News

സ്നൈപ്പർ പിടിച്ച് വിജയ്; ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററിലേക്ക്

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്തു വിട്ടത്. കയ്യിലൊരു സ്നൈപ്പർ പിടിച്ചിരിക്കുന്ന വിജയുടെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. മാസ്റ്ററിനു ശേഷം വരുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്.

സിനിമയിലേതായി പുറത്തു വന്ന രണ്ട് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. സിനിമയുടെ ട്രെയിലറിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. പുജാ ഹെഗ്‌ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, വിടിവി ഗണേഷ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണാ ദാസും ചിത്രത്തിലുണ്ട്. വിജയ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലെത്തുന്ന ചിത്രവുമാണ് ബീസ്റ്റ്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT