Film News

അതിരടിയുടെ എൻട്രി ഐഡിയ എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റിൽ നിന്നുള്ളത്: ബേസിൽ ജോസഫ്

അതിരടി എന്ന ചിത്രത്തതിൽ തന്റെ ഷെയ്ഡുകൾ ഉണ്ടെന്ന് ബേസിൽ ജോസഫ്. സിനിമ പൂർണ്ണമായി ഫിക്ഷണൽ ആണെങ്കിലും അതിന്റെ തുടക്കം തനറെ ജീവിതത്തിലെ ഒരു സംഭവത്തിൽ നിന്നാണെന്ന് ബേസിൽ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

'ഈ കഥാപാത്രത്തിന്റെ ചില ഷെയ്ഡ്‌സ് എന്നിൽ നിന്ന് എടുത്തിട്ടുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റും ഇൻസ്പയർ ചെയ്തിട്ടുണ്ട്. പിന്നീട് അവർ അതിന്റെ പൂർണ്ണമായി ഫിക്ഷണലൈസ് ചെയ്തു. അതിന്റെ എൻട്രി ഐഡിയ എന്ന് പറയുന്നത് എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റാണ്. അതുപോലെ ഈ സിനിമയിലെ റൊമാൻസ് ട്രാക്ക് ഒക്കെ എന്റെ കോളേജ് ലൈഫ് തന്നെയാണ്. എലിസബത്തിന്റെ ക്യാരക്ടറാണ് ഇതിൽ റിയ ചെയ്യുന്നത്,' ബേസിൽ ജോസഫ് പറഞ്ഞു.

അതേസമയം അതിരടി മെയ് 14 ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

റിയ ഷിബു, സെറിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT