Film News

'അച്ഛൻ ഒരേ മാസ്സ്'; ചിരി നിറച്ച് ബേസിൽ ജോസഫ് ചിത്രം ഫാലിമി ടീസർ

ജാന്‍എമന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേര്‍സ് എന്റര്‍ടൈന്മെന്റും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം ഫാലിമിയുടെ ടീസർ പുറത്ത്. നവാഗതനായ നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റർടൈനറാണ് ചിത്രം. ചിയേര്‍സ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ മാസത്തിൽ തിയറ്ററുകളിലെത്തും. ബേസില്‍ ജോസഫിന് പുറമെ, മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ്.

അമല്‍ പോള്‍സന്‍ സഹനിര്‍മാതാവാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹ്‌മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്, ഡി ഒ പി - ബബ്ലു അജു, എഡിറ്റര്‍ - നിതിന്‍ രാജ് ആറോള്‍, മ്യൂസിക് - അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍,മേക്ക് അപ് - സുധി സുരേന്ദ്രന്‍,കോസ്റ്റും ഡിസൈനെര്‍ - വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് - വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍ - അനൂപ് രാജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - ഐബിന്‍ തോമസ്,ത്രില്‍സ് - പി സി സ്റ്റണ്ട്‌സ്, വാര്‍ത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - അമല്‍ സി സാധര്‍, ടൈറ്റില്‍ - ശ്യാം സി ഷാജി, ഡിസൈന്‍ -യെല്ലോ ടൂത്ത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT