Film News

'പല തരത്തിലാണ് പറ്റിക്കലുകൾ, സൈബർ ക്രൈം സിമ്പിൾ അല്ല': ഓപ്പറേഷൻ ജാവയെക്കുറിച്ച് ബാലു വർഗീസ്

ട്രാക് ചെയ്യുവാൻ പ്രയാസമുള്ള സൈബർ ക്രൈമുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്ന് നടൻ ബാലു വർഗീസ്. പേര് വെച്ച് തന്നെ ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ചോർത്തുവാൻ സാധിക്കുന്ന വിധത്തിലാണ് സൈബർ ക്രൈമുകൾ വളർന്നിരിക്കുന്നതെന്ന് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ബാലു പറഞ്ഞു. സൈബർ ക്രൈമുകളെ ആസ്പദമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ബാലു വർഗീസ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി പന്ത്രണ്ടിന് സിനിമ റിലീസ് ചെയ്യും.

ഓപ്പറേഷൻ ജാവ

സംവിധായകൻ തരുൺ മൂർത്തി സിനിമയുടെ കഥ പറയുമ്പോൾ തന്നെ ഞാൻ സിനിമ കാണുന്നുണ്ടായിരുന്നു. സൈബർ ക്രൈം എന്നത് ചിലർ നിസ്സാരമായി തള്ളിക്കളയുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് പുതിയ അറിവുകളായിരിക്കും ലഭിക്കുക. നമ്മുടെ നാട്ടിൽ നടക്കുന്ന മിക്ക കൊലപാതകങ്ങളുടെയും അന്വേഷണങ്ങൾക്കായി സൈബർ പോലീസിന്റെ സഹായം തേടാറുണ്ട്. പല സംഭവങ്ങൾ ചേർന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ലൊക്കേഷനിലേയ്ക്ക് ചെല്ലുമ്പോൾ ഒരു സൈബർ സെല്ലിൽ എത്തിപ്പെട്ടതുപ്പോലെയായിരുന്നു. ആക്ടേഴ്‌സ് എല്ലാം വളരെ ഇൻവോൾവ്ഡ് ആയിരുന്നു. വിനായകൻ ചേട്ടൻ വളരെ റഫ് ആണെന്നാണ് വിചാരിച്ചത്. എന്നാൽ ചേട്ടൻ വളരെ രസമായിട്ടായിരുന്നു നമ്മളോടെല്ലാം ഇടപെട്ടത്.

ജാവയിലെ സൈബർ ക്രൈമുകൾ

പല തരത്തിലുള്ള പറ്റിക്കലുകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഒരു പേര് കിട്ടിയാൽ തന്നെ ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും നമ്മുക്ക് ഇന്ന് കിട്ടും. ചിലപ്പോൾ ഒരു ചിത്രം ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ചോർത്തുവാൻ സാധിക്കും. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും ട്രാക്ക് ചെയ്യാൻ പറ്റാത്ത പല കള്ളത്തരങ്ങളും നടക്കുന്നുണ്ട്. അതിനെക്കുറിച്ചൊക്കെ സിനിമയിൽ പറയുന്നുണ്ട്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന്‍ ജാവ ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളുമാന് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT