Film News

അന്താക്ഷരി കണ്ടപ്പോഴാണ് സന്ദീപിനെ ശ്രദ്ധിക്കുന്നത്, ഇത് ചില്ലറ പരിപാടി അല്ലല്ലോ എന്ന് തോന്നി: ബാഹുൽ രമേശ്

കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. നവംബർ 21 ന് തിയറ്ററുകളിലെത്തുന്ന സിനിമയിൽ സന്ദീപ് പ്രദീപ് ആണ് നായക കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഈ വേഷത്തിലേക് സന്ദീപിനെ പരിഗണിച്ചതിനെക്കുറിച്ച് ക്യു സ്റ്റുഡിയോയുമായി സംസാരിക്കുകയായിരുന്നു ബാഹുൽ.

‘എക്കോയുടെ കഥ എഴുതുമ്പോഴാണ് ഞാന്‍ സന്ദീപിന്റെ അന്താക്ഷരി എന്ന സിനിമ കണ്ടത്. അന്താക്ഷരി കണ്ടപ്പോള്‍ സന്ദീപിന്റെ കണ്‍ട്രോള്‍ നന്നായിട്ട് ഇഷ്ടപ്പെട്ടു. താരതമ്യേന പുതിയൊരാള്‍, പ്രായം കുറവ്, പക്ഷേ നന്നായി കണ്‍ട്രോള്‍ ചെയ്ത് അഭിനയിക്കുന്നു. അങ്ങനെ കണ്ടപ്പോള്‍ ഇത് ചില്ലറ പരിപാടി അല്ലല്ലോ എന്ന് എനിക്ക് തോന്നി. പിന്നീട് സുഹൃത്തായ ബിനു രവീന്ദ്രന്റെ അടുത്ത് ഞാന്‍ ഈ സിനിമയിലേക്ക് സന്ദീപിനെ കാസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചു. ‘അവന്‍ അടിപൊളിയാണ് അവന്റെ ഷോട്ട് ഫിലിമുകളൊന്നും നീ കണ്ടിട്ടില്ലേ എന്ന്’അദ്ദേഹം എന്നോട് ഇങ്ങോട്ട് പറഞ്ഞു. അങ്ങനെയാണ് സന്ദീപിനെ കാസ്റ്റ് ചെയ്യുന്നത്,’ ബാഹുൽ രമേശ് പറഞ്ഞു.

'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.

സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

ലോകം ചുറ്റിയ വിക്ടോറിയ ഇനി കേരളത്തിൽ; നവംബർ 28ന് തിയറ്ററുകളിലേക്ക്

തെറ്റുപറ്റിയതുകൊണ്ടല്ല ദേവസ്വം പ്രസിഡന്‍റിനെ മാറ്റിയത്: ഇ പി ജയരാജന്‍

എഐയുടെ സഹായത്തോടെ പുസ്തത്തിന്‍റെ കവർ പേജ്, കുട്ടികള്‍ക്കായി രചനാമത്സരം, ഷാ‍ർജ പുസ്തകോത്സവത്തില്‍ വേറിട്ട ആശയവുമായി ഷംസ് പവലിയന്‍

ഇത്തിരി തൊട്ടുതലോടുന്ന 'ഇത്തിരി നേരം'

"അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്" പ്രേക്ഷകരിലേക്ക്; ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT