Film News

'പ്രളയം, സർവനാശം വിതക്കുന്ന മഹാപ്രളയം, പൃഥ്വിരാജിന്റെ മലയാളം ഡയലോ​ഗിനൊപ്പം ബഡേ മിയാൻ ടീസർ'; വില്ലൻ ലുക്കിൽ

അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ബഡേ മിയൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രളയം, സർവനാശം വിതക്കുന്ന മഹാപ്രളയം എന്ന പൃഥ്വിരാജിന്റെ മലയാളം ഡയലോ​ഗിനൊപ്പമാണ് ടീസർ ആരംഭിക്കുന്നത്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ടീസർ അവതരിപ്പിക്കുന്നത്. ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയറ്ററുകളിലെത്തും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, റോബോട്ടിക്സ് എന്നിവ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്റെ വേഷമാണ് ബഡേ മിയാൻ ചോട്ടെ മിയാനിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നതെന്ന് പിങ്ക് വില്ല മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ്, റോണിത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ഹിമാൻഷു മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർമ്മാണം. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറും ടൈ​ഗർ ഷറോഫും തുല്യ പ്രാധാന്യമുള്ള റോളിൽ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവുമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

അയ്യ, ഔറം​ഗസീബ്, നാം ഷബാന എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് ബോളിവുഡിൽ തിരിച്ചെത്തുന്ന സിനിമയാണ് ബഡേ മിയൻ ഛോട്ടേ മിയാൻ. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

മറ്റൊരു 'മമ്മൂട്ടി വിസ്മയത്തിന്' സമയമായി; 'കളങ്കാവൽ' റിലീസ് പ്രഖ്യാപിച്ചു

150ൽ നിന്ന് 200 സ്ക്രീനുകളിലേക്ക്; രണ്ടാം വാരത്തിലും കുതിപ്പ് തുടർന്ന് "പെറ്റ് ഡിറ്റക്റ്റീവ്"

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT