Film News

'ഹ്യൂമര്‍ ഡിമാന്റ് ചെയ്യുന്ന തിരക്കഥകള്‍ വന്നിരുന്നില്ല' ; മദനോത്സവത്തിലേക്ക് കണ്‍വിന്‍സ് ചെയ്തുവെന്ന് ബാബു ആന്റണി

പലരും തന്നെ ഹ്യൂമര്‍ റോളുകള്‍ ചെയ്യിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ കോമഡി ചെയ്യാന്‍ വേണ്ടി മാത്രം അത്തരമൊരു സിനിമ ചെയ്യാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ടാണ് അപ്പോഴൊന്നും ചെയ്യാതിരുന്നതെന്ന് നടന്‍ ബാബു ആന്റണി. തിരക്കഥ അങ്ങനെ ഡിമാന്റ് ചെയ്യണം. അത്തരമൊരു സിനിമ വന്നിട്ടില്ല. മദനോത്സവത്തില്‍ കോമഡിയാണോ ക്രൂരതയാണോ എന്നൊന്നും നോക്കിയല്ല ഒന്നും ചെയ്യുന്നതെന്നും ബാബു ആന്റണി പറഞ്ഞു.

ഇവിടെ മദനന് ഒരു ലക്ഷ്യമുണ്ട്. അതിന് വേണ്ടിയാണ് അയാളോരോ കാര്യങ്ങള്‍ ചെയ്യുന്നത്. അത് കോമഡിയാണോ ക്രൂരതയാണോ എന്നൊന്നും നോക്കുന്നില്ല. ആദ്യം ആ കാരക്ടര്‍ ചെയ്യാന്‍ ചെറിയ മടിയുണ്ടായിരുന്നു. പക്ഷേ രതീഷും സുധീഷും എന്നെ കണ്‍വിന്‍സ് ചെയ്തു
ബാബു ആന്റണി

സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT