Film News

നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്'; ശിവകാമിയുടെ റോളിൽ ഗോദ താരം വാമിഖ ഗബ്ബി

ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ബുദ്ധിയും ആജ്ഞാശക്തിയുമുള്ള ധീരയായ ശിവകാമിയുടെ കഥാപാത്രത്തെ അതിഗംഭീരമായാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്. ശക്തയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി സീരീസ് ഒരുക്കുന്നതായി 2018യിൽ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു, ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ ഗബ്ബി. 'ഗ്രഹാൻ എന്ന വെബ് സീരീസിലും മികച്ച പ്രകടനമായിരുന്നു വാമിഖ ഗബ്ബി കാഴ്ചവെച്ചത്. ഇംതിയാസ് അലിയുടെ 'ജബ് വി മെറ്റ്' എന്ന ചിത്രത്തിലൂടെയാണ് വാമിഖ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് "ബാഹുബലി: ദി ബിഗിനിംഗ്", "ബാഹുബലി: കൺക്ലൂഷൻ" എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള ഒരു പെൺകുട്ടിയിൽ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയാണ് ആദ്യ സീസണിൽ അവതരിപ്പിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT