Sys7
Film News

'എന്‍റർടൈനർ സിനിമകൾ ഉണ്ടാക്കുക ഒട്ടും എളുപ്പമല്ല' ബി ഉണ്ണികൃഷ്ണൻ

എന്‍റർടൈനർ സിനിമകൾ ഉണ്ടാക്കുകയെന്നത് ഒട്ടും എളുപ്പമല്ലെന്നും അതൊരു ഞാണിന്മേല്‍ കളിയാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മലയാളത്തിൽ എന്‍റർടൈനർ സിനിമകൾ കുറയുന്നതിനെക്കുറിച്ച്‌ ദ ക്യു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍റർടൈനർ സിനിമകൾ കുറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകും. രണ്ടു രീതിയിൽ എന്‍റർടൈനേഴ്സ് ഉണ്ടാക്കാം. ഒന്ന് കഥാപാത്രത്തെ കേന്ദ്രീകരിച്ച്, അല്ലെങ്കിൽ താരങ്ങളെ കേന്ദ്രീകരിച്ച്. താരകേന്ദ്രീകൃതമായി സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബി ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍:

ഒരു പ്രത്യേക താരത്തെ കേന്ദ്രീകരിച്ച് സിനിമ ആലോചിക്കുമ്പോൾ അത് കുറച്ച് പാടാണ്. കാരണം, നമ്മുടെ ഏറ്റവും വലിയ സ്റ്റാർസ് ഒക്കെ ഒരുപാട് ഐകോണിക് ആയിട്ടുള്ള എന്‍റർടൈനേഴ്സ് ചെയ്തിട്ടുള്ളവരാണ്. അപ്പൊൾ അവരെ നമ്മൾ അതേ ഫോർമാറ്റിലേക്ക് പിടിക്കുമ്പോൾ ആവർത്തന വിരസത ഉണ്ടാവാൻ പാടില്ല. യാന്ത്രികമായി വീണ്ടു വീണ്ടും ഒരേ കാര്യം ആവര്‍ത്തിച്ചിട്ട് കാര്യമില്ല.

എന്നാൽ പ്രേക്ഷകർ ആവശ്യപെടുന്ന രീതിയിലുള്ള ചില എന്‍റർടൈനർ ടെംപ്ലേറ്റുകൾ ഉണ്ട്. മുണ്ട് മടക്കിക്കുത്തുക, മീശ പിരിക്കുക എന്നതൊക്കെ. അതുകൊണ്ടുതന്നെ എന്റെർറ്റൈനർ സിനിമകൾ ചെയ്യുക എന്നത് ഒരു ഞാണിന്മേൽ കളിയാണ്. അത് അങ്ങിനെ എളുപ്പത്തിൽ സംഭവിക്കുമെന്ന് തോന്നുന്നില്ല. പിന്നെ അത് ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോള്‍ അത് വര്‍ക്ക് ആകുമോ എന്ന തരത്തിലുള്ള ചില ആശങ്കകളുമുണ്ടാകും.

ഇത്തരത്തിൽ ഉള്ള ആശങ്കകൾ മറികടക്കാൻ ആറാട്ടിന്റെ നിർമ്മാണ സമയത്ത്‌ ചില ടെക്‌നിക്കുകൾ ഉപയോഗിച്ചിരുന്നു.

1999ൽ ജലമർമരം എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് ബി ഉണ്ണികൃഷ്ണൻ സിനിമയിലേക്കെത്തുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രം 'ആറാട്ട്' റിലീസിന് ഒരുങ്ങുകയാണ്. മാടമ്പി, ഗ്രാൻഡ്‌മാസ്റ്റർ, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ തുടങ്ങിയ ചിത്രതങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ആറാട്ട്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ചിത്രം ഫെബ്രുവരി 18ന് തിയേറ്ററിലെത്തും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT