Film News

'മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങള്‍'; ബി.ഉണ്ണികൃഷ്ണന്‍

തിയറ്ററുകള്‍ തുറക്കുന്നതിന് സിനിമാ സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അം​ഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇനുവരി 13ന് തിയറ്ററുകൾ തുറക്കാൻ തീരുമാനമായത്.

'വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്‌, മലയാള സിനിമക്ക്‌ പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയന്‌ അഭിവാദ്യങ്ങൾ', ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി തുടങ്ങിയവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ് ഫീ ആറ് മാസത്തേക്ക് എടുത്തുകളയുക. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം പ്രദര്‍ശമെന്ന തീരുമാനത്തില്‍ ഇളവ് എന്നിവയടങ്ങുന്നതായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം. വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങിലെ പ്രതിസന്ധി മറികടക്കാമെന്ന തീരുമാനമായി. തിയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്. ഒമ്പത് മണി വരെ തിയറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തിയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT