Film News

ഭീംല നായക്, ഇതാണ് തെലുങ്കിലെ അയ്യപ്പന്‍ നായര്‍; അയ്യപ്പനും കോശിയും റീമേക്ക് ചിത്രീകരണം പുനരാരംഭിച്ചു

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ചിത്രീകരണം പുനരാരംഭിച്ചു. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് എന്ന പേരിലായിരിക്കും. പവന്‍ കല്യാണാണ് ഈ റോളില്‍. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബട്ടി. സിതാര എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. സാഗര്‍ ചന്ദ്രയാണ് സംവിധാനം. ഐശ്വര്യ രാജേഷാണ് നായിക.

പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും. എസ് തമനാണ് മ്യൂസിക്. അയ്യപ്പന്‍ നായര്‍ക്ക് തെലുങ്ക് പതിപ്പായ ഭീല നായകിന്റെ മാസ് ഇന്‍ട്രോയും മാസ് ആക്ഷന്‍ കാണാമെന്ന് ചുരുക്കം. പവന്‍ കല്യാണിന്റെ കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയിലാണ് തെലുങ്ക് പതിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് റീമേക്ക് പതിപ്പ് ഒരുങ്ങുന്നത്. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം. മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും മലയാളത്തില്‍ വന്‍ ഹിറ്റായിരുന്നു. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് സിനിമയുടെ നിര്‍മ്മാണാവകാശം നേടിയിരിക്കുന്നത്.

ബോളിവുഡ് ചിത്രം പിങ്ക് റീമേക്ക് വക്കീല്‍ സാബ് ആയിരുന്നു പവന്‍ കല്യാണിന്റെ ഒടുവില്‍ പുറത്തുവന്ന സിനിമ. ഹരിഹര വീരമല്ലു എന്ന ചിത്രത്തിലാണ് പവന്‍ ഇനി ജോയിന്‍ ചെയ്യാന്‍ പോകുന്നത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT