Film News

നമ്മുടെ ഡോക്ടർമാർ; നവീനിന്റെയും ജാനകിയുടെയും വൈറൽ ഡാൻസ് പങ്കുവെച്ച് ആയുഷ്മാൻ ഖുറാന

സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനിന്റെയും ജാനകിയുടെയും നൃത്തം പങ്കുവെച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. 'നമ്മുടെ ഡോക്ടര്‍മാര്‍' എന്ന് കുറിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് ഇരുവരുടെയും നൃത്തം പങ്കുവെച്ചത്. ഇന്ത്യാകള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച വീഡിയോയാണ് താരം പങ്കുവെച്ചത് . 'സുരക്ഷിതമായ ലോകത്തിന് വേണ്ടി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരം' എന്ന തലക്കെട്ടോടെയാണ് ഇന്ത്യാകള്‍ച്ചറല്‍ ഹബ് വീഡിയോ പങ്കുവെച്ചത്.

അതെ സമയം നവീനിന്റെയും ജാനകിയുടെയും ഡാൻസിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികൾ നൃത്ത ചുവടുകളുമായി രംഗത്ത് വന്നു.

വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം #resisthate ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍- എന്ന കുറിപ്പിനൊപ്പം വിദ്യാർഥികളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്. നവീനും ജാനകിയും ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളൊപ്പം നൃത്തം ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാർഥികളുടെ നൃത്ത ചുവടുകൾ ഷെയർ ചെയ്തിരിക്കുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT