Film News

ബെൽറ്റും ചെരുപ്പും ഉപയോ​ഗിച്ചാണ് അച്ഛൻ അടിച്ചിരുന്നത്, എന്റെ ചൈൽഡ്ഹുഡ് ട്രോമയായിരുന്നു അത്: ആയുഷ്മാൻ ഖുറാന

നടൻ ​ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ആയുഷ്മാൻ ഖുറാന. ആയുഷ്മാൻഭവ എന്ന തന്റെ ബാൻഡുമായി അമേരിക്കയിൽ ടൂറിലാണ് ഇപ്പോൾ അദ്ദേഹം. തന്റെ ചൈൽഡ്ഹുഡ് ട്രോമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ആയുഷ്മാൻ ഖുറാന ഇപ്പോൾ. തന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു എന്നും ബെൽറ്റും ചെരുപ്പും ഉപയോ​ഗിച്ച് അദ്ദേഹം തന്നെ അടിക്കുമായിരുന്നു എന്നും ആയുഷ്മാൻ ഖുറാന പറയുന്നു. തന്റെ അച്ഛനെപ്പോലെയല്ല താൻ തന്റെ മക്കളോടെന്നും അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരച്ഛനാണ് താൻ എന്നും ആയുഷ്മാൻ ഖുറാന പറയുന്നു. ഹോണസ്റ്റ്ലി സേയിം​ഗ് പോട്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആയുഷ്മാൻ ഖുറാന.

ആയുഷ്മാൻ ഖുറാന പറഞ്ഞത്:

എന്റെ അച്ഛനിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരു അച്ഛനാണ് ഞാൻ. എന്റെ അച്ഛൻ ഒരു ഏകാധിപതിയായിരുന്നു. അദ്ദേ​ഹം എന്നെ ഒരുപാട് അടിക്കാറുണ്ടായിരുന്നു. ചെറുപ്പ് കൊണ്ടും ബെൽറ്റ് കൊണ്ടും ഒക്കെ എനിക്ക് അടി കിട്ടിയിട്ടുണ്ട്. എനിക്ക് അ​ദ്ദേഹം എന്റെ ചൈൽഡ്ഹുഡ് ട്രോമയാണെന്ന് ഞാൻ വെറുതെ പറയുന്നതല്ല. ഞാൻ ഒരു ദിവസം പാർട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. എന്റെ ഷർട്ടിൽ സി​ഗരറ്റിന്റെ മണമുണ്ടായിരുന്നു. ഞാൻ സി​ഗരറ്റ് വലിക്കുന്നൊരു ആളായിരുന്നില്ല. പക്ഷേ ഉറപ്പായും ഒരു പാർട്ടിയിൽ പോയി തിരിച്ചു വരുമ്പോൾ വസ്ത്രത്തിൽ ഇത്തരത്തിലുള്ള മണമുണ്ടാകാറുണ്ടല്ലോ? അതിന് എനിക്ക് അദ്ദേഹത്തിൽ നിന്നും നല്ലത് കിട്ടിയിരുന്നു. പണ്ടു മുതലേ ഞാൻ എല്ലാവരോടും പറയുന്നതാണ് ഭായ് എനിക്ക് എന്റെ അച്ഛനെ പേടിയാണ് എന്ന്.

വിക്കി ഡോണർ എന്ന സിനിമ ഇറങ്ങുമ്പോഴേക്കും ഞാനൊരു അച്ഛനായി കഴിഞ്ഞിരുന്നു. ഇരുപത്തിയേഴ് വയസ്സായതേയുണ്ടായിരുന്നുള്ളൂ എനിക്ക് അപ്പോൾ. എനിക്കൊരു മകളാണുണ്ടായത്. കുട്ടികളുണ്ടാവുമ്പോൾ നിങ്ങൾ കുറച്ചു കൂടി മികച്ച മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. നമ്മൾ കൂടുതൽ സഹാനുഭൂതിയുള്ളവരാകും. കുട്ടികൾ നമ്മളെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കും. ആയുഷ്മാൻ ഖുറാന കൂട്ടിച്ചേർ‌ത്തു.

ധർമ പ്രൊഡക്ഷൻസിന്റെ ബാന്റിൽ കരൺ ജോഹർ നിർമിക്കുന്ന ചിത്രമാണ് ആയുഷ്മാൻ ഖുറാനയുടേതായി അടുത്തതായി വരാൻ പോകുന്ന പ്രൊജക്ട്. സാറാ അലി ഖാനാണ് ചിത്രത്തിൽ നായിക. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ തമ ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT