Film News

മോഹൻലാലിന് ആറ്റുകാൽ അംബാ പുരസ്കാരം

ആറ്റുകാല്‍ ക്ഷേത്ര ട്രസ്‌റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന് നൽകും. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച്കലാപരിപാടികളുടെ ഉദ്‌ഘാടനവും മോഹന്‍ലാല്‍ നിർവ്വഹിക്കും.

ആറ്റുകാല്‍ പൊങ്കാല ഈ മാസം 17നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ പൊങ്കാല വീടുകളിൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകൾ. ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT