Film News

'ജവാനാ'യി ഷാരൂഖ് ഖാന്‍; അറ്റ്‌ലി ചിത്രം 2023 ജൂണ്‍ റിലീസ്

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ജവാന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

'ജവാന്‍' ഒരു ആക്ഷന്‍ എന്റര്‍ട്ടെയിനറായിരിക്കും. ഷാരൂഖ് ഖാനൊപ്പം നയന്‍താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമായിരിക്കും നയന്‍താരയുടേതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതോടൊപ്പം ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലായിരിക്കും ചിത്രത്തില്‍ എത്തുക എന്ന് പ്രഖ്യാപന സമയം തൊട്ടേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. സാനിയ മല്‍ഹോത്രയും 'ജവാനി'ല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT