Film News

'ഇന്ത്യയിൽ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്'; അല്ലു അർജുൻ ചിത്രത്തെക്കുറിച്ച് ആറ്റ്‌ലീ

അല്ലു അർജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിൽ ചെയ്തിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും എന്ന് സംവിധായകൻ ആറ്റ്‌ലീ. രാജാറാണി, മെറസൽ, തെരി, ബി​ഗിൽ, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് AA22xA6. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ തന്നെ ഇതൊരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ സൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായായിരിക്കും AA22xA6 ഒരുങ്ങുക എന്ന് സംവിധായകൻ ആറ്റ്‌ലീ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി പുതിയ പല ടെക്നോളജികളും ഉപയോ​ഗിക്കും എന്നും എല്ലാവർക്കും അഭിമാനിക്കാൻ സാധിക്കുന്നൊരു ചിത്രമായിരിക്കും അതെന്നും സത്യഭാമ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് എറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആറ്റ്‌ലീ പറഞ്ഞു.

ആറ്റ്‌ലീ പറഞ്ഞത്:

എന്റെ അടുത്ത ചിത്രം കലാനിധി മാരൻ സാർ ആണ് നിർമിക്കുന്നത്. അല്ലു അർജുൻ ആണ് നായകൻ. ഇന്ത്യയിൽ തന്നെ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും അത്. നിറയെ ടെക്നോളജി ഈ ചിത്രത്തിന് വേണ്ടി ഉപയോ​ഗിക്കുന്നുണ്ട്. നമുക്ക് എല്ലാവർക്കും അഭിമാനിക്കാൻ സാധിക്കുന്നൊരു ചിത്രമായിരിക്കും അതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണ് അണിയറയിൽ ഒരുങ്ങുന്ന AA22xA6. ചിത്രത്തിൽ മൂന്ന് വേഷങ്ങളിലാകും എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. നടി ദീപിക പദുക്കോണാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT