Film News

ടൗണിലൂടെ ആർഎക്സ് ഹണ്ട്രണ്ട് ബൈക്കിൽ ആസിഫ് അലി, വൈറലായി വീഡിയോ

ഈരാറ്റുപേട്ട ടൗണിലൂടെ പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കിൽ പോകുന്ന ആസിഫ് അലിയെ കണ്ട് സംശയിച്ച് നാട്ടുകാർ. മുണ്ടും ഷർട്ടുമാണ് വേഷം. ഒരു ബാ​ഗും തോളിലുണ്ട്. ഈരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിങിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ബൈക്ക് യാത്ര. ഷൂട്ടിങ്ങിനിടയിൽ കാഴ്ച്ചക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്.

ആസിഫ് അലിയുടെ ബൈക്കിനു മുന്നിൽ ഒരു കാറിന്റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ കാമറാമാനും ടെക്നിക്കൽ സംഘവും യാത്ര ചെയ്യുന്നത് വീഡിയോയിൽ കാണാം. പ്രത്യക്ഷത്തിൽ വലിയ ക്യാമറാ സജ്ജീകരണങ്ങളൊന്നും ഇല്ലാത്തതിനാൽ സിനിമാ ഷൂട്ടിങ് ആണെന്നത് അധികമാർക്കും മനസിലായില്ല.

'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി' എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'. രജിഷ വിജയന്‍ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT