Film News

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

ജീത്തു ജോസഫ് സിനിമകളുടെ ശൈലിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ചിത്രമായിരിക്കും മിറാഷ് എന്ന് ആസിഫ് അലി. തിരക്കഥയാണ് ജീത്തു ജോസഫ് സിനിമകളുടെ ഹൈലൈറ്റ്. എന്നാൽ മിറാഷിന്റെ മേക്കിങ്ങിലും അദ്ദേഹം കുറച്ച് പുതിയ കാര്യങ്ങൾ ട്രൈ ചെയ്തിട്ടുണ്ട് എന്ന് ആസിഫ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തത്തിലാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.

'ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്. സ്ക്രിപ്റ്റിന്റെ നരേറ്റിവാണ് എപ്പോഴും ജീത്തു ജോസഫ് സിനിമകളുടെ ഹൈലൈറ്റ്. എന്നാൽ ഇവിടെ മേക്കിങ്ങിലും അദ്ദേഹം കുറച്ച് പുതിയ കാര്യങ്ങൾ ട്രൈ ചെയ്തിട്ടുണ്ട്. അതുപോലെ തിരക്കഥയിലും കുറച്ച് ന്യൂ ജെൻ ടെക്‌നോളജിയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതിനൊപ്പം ഒരു ജീത്തു ജോസഫ് സിനിമയിൽ നിന്ന് ലഭിക്കുന്ന എല്ലാ ട്വിസ്റ്റും ടേൺസും ഈ ചിത്രത്തിലുണ്ടാകും,' ആസിഫ് അലി പറഞ്ഞു.

സെപ്റ്റംബർ 19നാണ് മിറാഷ് റിലീസ് ചെയ്യുന്നത്. അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രധാന അഭിനേതാക്കൾ. E4 എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ മുകേഷ് ആർ. മെഹ്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

SCROLL FOR NEXT