Film News

'ഒറ്റ'യുമായി ആസിഫ് അലി; റസൂൽ പൂക്കുട്ടി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 27 ന് തിയറ്ററുകളിലെത്തും. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകറാണ്.

മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ഒറ്റ'. ആസിഫ് അലി നായക കഥാപാത്രമാകുന്ന "ഒറ്റ" യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രൻസ് , ആദിൽ ഹുസൈൻ,രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എം . ജയചന്ദ്രനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ​ഗാനത്തിന് വരികളെഴുതുന്നത് വൈരമുത്തു,റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്.

എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. എഡിറ്റർ സിയാൻ ശ്രീകാന്ത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ,ശേഖർ വി. ആർട്ട് സിറിൾ കുരുവിള.ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു,കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേയ്ക്കപ്പ് രതീഷ് അമ്പാടി. സ്റ്റിൽസ് സതീഷ് . മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് . കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം"ഒറ്റ "കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

Time for Another Sushin Magic; 'പേട്രിയറ്റ്' ആദ്യഗാനം എത്തുന്നു

SCROLL FOR NEXT