Film News

കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലേക്ക് ആസിഫ് അലിയുടെ "ആഭ്യന്തര കുറ്റവാളി"; റിലീസ് തിയതി പ്രഖ്യാപിച്ചു

നവാഗതനായ സേതുനാഥ് പദ്മകുമാറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ചിത്രം ജൂൺ 6ന് തിയറ്ററുകളിൽ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ സേതുനാഥ് പദ്മകുമാറാണ്. കാലിക പ്രസക്തിയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന് നടൻ ആസിഫ് അലി മുൻപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ ചിത്രം ഒരു ത്രില്ലർ അല്ലെന്നും ഇതിൽ ക്രൈമോ ആക്ഷനോ ഇല്ലെന്നും ആസിഫ് അലി പറയുന്നു. ലളിതമായി കഥ പറഞ്ഞു പോകുന്ന റിലേറ്റബിൾ ആയിട്ട് ഫീൽ ചെയ്യുന്ന കുറേ സാഹചര്യങ്ങളുള്ള സിനിമയാണ് ഇതെന്ന് ക്യു സ്റ്റു‍‌ഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചന. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും ആണ്.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ

വമ്പൻ വേട്ടയ്ക്ക് അവർ വരുന്നു; 'കാട്ടാളൻ' മെയ് 28 ന്

ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ, എക്കോ മികച്ച ചിത്രം,ഡൊമിനിക്ക് അരുൺ സംവിധായകൻ

'റെക്കോർഡുകൾ തകർക്കാനുള്ളത്'; ഇൻഡസ്ട്രി ഹിറ്റ് നേട്ടത്തിന് പിന്നാലെ വാഴ 2 ടീമിനെ അഭിനന്ദിച്ച് സിനിമാലോകം

എന്തുകൊണ്ടാണ് പാമ്പുകടികള്‍ വര്‍ദ്ധിക്കുന്നത്? Dr. Sandeep Das | Right Hour

ഷാജി കൈലാസിന്റെ മാസ് ആക്ഷൻ ചിത്രം 'വരവ്' റിലീസിന്; ജോജുവിനൊപ്പം അർജുൻ അശോകനും മുരളി ഗോപിയും

SCROLL FOR NEXT